ഇന്നലെ ഇന്ധന വില കുറച്ചു; ഇന്ന് തീരുവ വര്‍ധിപ്പിച്ചു; ഒരു രൂപ കുറച്ച് രണ്ടു രൂപ കൂട്ടി മോദി സര്‍ക്കാരിന്റെ ജനക്ഷേമം; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നലെ കുറവു വരുത്തിയതിനു പിന്നാലെ ഇന്നു തീരുവ കൂട്ടി നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു. പെട്രോള്‍ ലിറ്ററിന് 37 പൈസയും ഡിസലിന് രണ്ടു രൂപയുമാണ് എക്‌സൈസ് തീരുവ കൂട്ടിയത്. ഇന്നലെ പെട്രോളിന് 67 പൈസയും ഡീസലിന് 1.06 പൈസയും വില കുറച്ചതിന് പിന്നാലെയാണ് ഇന്നു തീരുവ കൂട്ടിയത്. എക്‌സൈസ് തീരുവയില്‍ ഒരു മാസത്തിനിടെ വരുത്തുന്ന രണ്ടാമത്തെ വര്‍ധനയുമാണിത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറുണ്ടായിരുന്നപ്പോള്‍ ഉള്ള വില തന്നെയാണ് ക്രൂഡ് വില ബാരലിന് 37 ഡോളറായപ്പോഴും ഇന്ത്യയില്‍. അസംസ്‌കൃത എണ്ണ വിലയില്‍ കുത്തനെ കുറവു വന്നിട്ടും രാജ്യത്തു പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെടാതായതോടെ രാജ്യത്തു ശക്തമായ പ്രക്ഷോഭം രൂപപ്പെട്ടിരുന്നു.

അതിനിടയിലാണ് ഇന്നലെ പേരിനു വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായത്. ഇന്ന് എക്‌സൈസ് തീരുവ കൂടുന്നതോടെ ഇന്നലെ വില കുറച്ചതിന്റെ മെച്ചം പൂര്‍ണമായി നഷ്ടമായി. മാത്രമല്ല, ഡീസലിന് വില കൂടുകയാണ് ചെയ്യുക. ഇന്നലെ 1.06 പൈസ കുറച്ചപ്പോള്‍ ഇന്ന് എക്‌സൈസ് തീരുവയിനത്തില്‍ രണ്ടു രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News