ബംഗളൂരു: കൂട്ടുകാരുമൊത്ത് പുതുവത്സരം ആഘോഷിച്ചു കൊണ്ടിരിക്കെ ഭാവിവധുവിന് പുതുവത്സരാശംസ നേര്‍ന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ശിവകൃഷ്ണ എന്ന 27കാരനാണ് മരിച്ചത്. ബാല്‍ക്കണിയില്‍ നിന്നു വീണ യുവാവ്, രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി വൈറ്റ്ഫീല്‍ഡിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് ശിവകൃഷ്ണ താമസം. 31ന് രാത്രി പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ശിവകൃഷ്ണയും സുഹൃത്തുക്കളും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പാര്‍ട്ടി നടന്നു കൊണ്ടിരിക്കെ 12.30 ഓടെ ശിവകൃഷ്ണ ഫോണെടുത്ത് ബാല്‍ക്കണിയിലേക്കിറങ്ങി. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുതുവത്സരാശംസ നേരുന്നതിനായിരുന്നു ഇത്. അവസാനത്തെ കോള്‍ ഭാവിവധുവിനായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ബാല്‍ക്കണിയിലെ റെയ്‌ലില്‍ ഇരിക്കുകയായിരുന്നു ശിവകൃഷ്ണ. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കു വീഴുകയായിരുന്നു.
ഏകദേശം 2 മണിയോടെ സംഭവമെന്നാണ് സൂചന. എന്നാല്‍, 4.30 നു ശേഷം മാത്രമാണ് ശിവയുടെ ശരീരം കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബാല്‍ക്കണിയില്‍ നിന്നും സിഗരറ്റു പാക്കറ്റും ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റെന്തെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here