മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ആക്ഷന്‍ ചിത്രമായ പുലിമുരുകന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ചിത്രത്തില്‍ മോഹന്‍ലാലുമായി ഏറ്റുമുട്ടിയ കടുവയുടെ ചിത്രങ്ങള്‍ പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബാങ്കോക്കിലെ ചിത്രീകരണസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ പോസ്റ്റ് ചെയ്തത്. പീറ്ററിന്റെ കീഴില്‍ ബാങ്കോക്കില്‍ നിന്നെത്തിയ സംഘമാണ് കടുവയെ പരിശീലിപ്പിക്കുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.
#pulimurugan shooting spot 🙂 #Bangkok
Posted by Peter Hein on Saturday, January 2, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post