ദില്ലി-കാണ്‍പൂര്‍ എക്‌സ്പ്രസ് ബോംബ് വച്ച് തകര്‍ക്കുമെന്ന് സന്ദേശം; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി; വ്യാജ ഭീഷണിയെന്ന് ദില്ലി പൊലീസ്

ദില്ലി: ദില്ലി റെയില്‍വേ സ്റ്റേഷനിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ദില്ലി-കാണ്‍പൂര്‍ എക്‌സ്പ്രസ് ബോംബ് വച്ച് തകര്‍ക്കുമെന്ന് മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞത്.

ട്രെയിന്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഞായറാഴ്ച രാവിലെ 6.23നാണ് സന്ദേശം എടിഎസിന് ലഭിച്ചത്. ഈ സമയം ട്രെയിന്‍ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഗാസിയാബാദ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തി. ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here