തടിയന്റവിട നസീറും ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്; ഇരുവര്‍ക്കുമെതിരെ പുതിയ കേസ്

കൊച്ചി: ബംഗളുരു സ്‌ഫോടന കേസ് പ്രതികളായ തടിയന്റവിട നസീറും ഷഹനാസും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് ഇരുവര്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഷഹനാസിന്റെ കത്തുകള്‍ പരിശോധിച്ചപ്പോഴാണ് വിവരം കിട്ടിയത്.

ഷഹനാസ് വിദേശത്തേക്ക് ഇമെയില്‍ സന്ദേശം അയച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഇമെയില്‍ ഐഡികള്‍ പരിശോധിച്ച് വരുകയാണ്. വിദേശത്തുള്ളവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായാണ് പൊലീസ് നിഗമനം. അതേസമയം, എവിടെ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് വ്യക്തമല്ല.

ഷഹനാസ് നസീറിനെതിരേയുളള സാക്ഷികളെ സ്വാധീനിക്കുവാന്‍ ശ്രമം നടത്തിയെന്നും ഇതിനായി പണം സംഘടിപ്പിക്കുവാന്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News