സ്വരലയ കൈരളി പുരസ്‌കാരം ഔസേപ്പച്ചന്; സമഗ്രസംഭാവനാ പുരസ്‌കാരം വാണി ജയറാമിന്

തിരുവനന്തപുരം: സ്വരലയ-കൈരളി-യേശുദാസ് രപുരസ്‌കാരം സംഗീതസംവിധായകന്‍ ഔസേപ്പച്ചന്. സംഗീതലോകത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഗായിക വാണി ജയറാമിനു നല്‍കാനും തീരുമാനമായി. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരത്തിലോ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

ജനുവരി 14ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് തലസ്ഥാനത്ത് പൗരസ്വീകരണം ഒരുക്കുമെന്ന് എംഎ ബേബി അറിയിച്ചു. ജനുവരി 15നാണ് ഗുലാം അലിയുടെ ഗസല്‍സന്ധ്യ അരങ്ങേറുക.
തീര്‍ത്തും അര്‍ഹരായ രണ്ടുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് കൈരളി ഫിനാന്‍സ് ഡയറക്ടര്‍ വെങ്കിട്ടരാമന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News