മോദിയുടെ മൈസൂര്‍ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച; കയ്യില്‍ ബാഗുമായി ഒരാള്‍ മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറി; വീഡിയോ

മൈസൂരു: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് ഇന്നലെ വൈകുന്നേരം മൈസൂരുവിലെത്തിയ മോദിയുടെ സംഘത്തില്‍ വന്‍സുരക്ഷാ വീഴ്ച. കയ്യില്‍ ബാഗുമായി ഒരാള്‍ മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറി. മോദിക്ക് താമസം ഒരുക്കിയിരുന്ന ലളിത് മഹല്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡരികില്‍ നിന്നിരുന്നവരില്‍ ഒരാള്‍ മോദി, മോദിയെന്നു വിളിച്ച് വാഹനവ്യൂഹത്തിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡയിലെടുത്തുവെന്നും അന്വേഷണം നടക്കുകയാണെന്നും ഡിജിപി ഓം പ്രകാശ് അറിയിച്ചു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായയാളുടെ ബാഗില്‍ നിന്ന് സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here