അയ്‌ലന്‍ കുര്‍ദി അവസാനിക്കുന്നില്ല; പുതുവര്‍ഷത്തിന്റെ ആദ്യ ദുഃഖമായി ഗ്രീക്ക് തീരത്ത് അഭയാര്‍ത്ഥി കുരുന്ന് മുങ്ങിമരിച്ചു

2015-ല്‍ ലോകത്തെ കരയിച്ച അയ്‌ലന്‍ കുര്‍ദിയുടെ മരണം ഉണ്ടാക്കിയ നൊമ്പരം ഉണങ്ങുന്നതേയുള്ളു. 2016-ലെ ആദ്യത്തെ അഭയാര്‍ത്ഥി ദുരന്തമായി തുര്‍ക്കിയില്‍ നിന്നുള്ള അഭയാത്ഥി കുരുന്ന്. തുര്‍ക്കിയില്‍ നിന്ന് റബര്‍ ബോട്ടില്‍ ഗ്രീസ് തീരത്തേക്ക് കടക്കുകയായിരുന്ന 40 പേരില്‍ ഉള്‍പ്പെട്ട കുരുന്ന് മുങ്ങിമരിച്ചു. മറ്റു 39 പേരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെ രക്ഷിച്ചു. അഭയാര്‍ത്ഥി സംഘം സഞ്ചരിച്ച ബോട്ട് പാറക്കെട്ടില്‍ ഇടിച്ച് തകരുകയായിരുന്നു. രക്ഷപ്പെട്ടവരില്‍ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയാണ് തുര്‍ക്കിയില്‍ നിന്നും റബര്‍ ബോട്ടില്‍ അഭയാര്‍ത്ഥി സംഘം പുറപ്പെട്ടത്.

നല്ല കാറ്റുണ്ടായിരുന്നതിനാല്‍ നിയന്ത്രണം വിട്ട് ബോട്ട് പാറക്കൂട്ടത്തില്‍ ഇടിക്കുകയായിരുന്നു. ചാരിറ്റി മൈഗ്രന്റ് ഓഫ്‌ഷോര്‍ എയ്ഡ് സ്‌റ്റേഷന്‍ ഉടന്‍ തന്നെ രക്ഷകസംഘത്തെ തീരത്തേക്ക് അയച്ചു. കുടുങ്ങിക്കിടക്കുകയായിരുന്ന ആളുകളെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ അടങ്ങിയ ബോട്ടും അയച്ചു. മുങ്ങിമരിച്ച കുരുന്നിന്റെ മൃതദേഹം പിന്നീട് മത്സ്യത്തൊഴിലാളികളാണ് മുങ്ങിയെടുത്തത്. രക്ഷപ്പെട്ട അഭയാര്‍ത്ഥികള്‍ മരിച്ച കുരുന്നിന്റെ അമ്മ അടക്കമുള്ളവരെ സാമോസിലെ പൈതഗോറിയോ തുറമുഖത്തേക്ക് കൊണ്ടുപോയി.

എന്നാല്‍, എവിടെ നിന്നെല്ലം ഉള്ളവരാണ് അഭയാര്‍ത്ഥികള്‍ എന്നു വ്യക്തമായിട്ടില്ല. കടുത്ത തണുപ്പിനെ അവഗണിച്ചും നിരവധി പേര്‍ കടല്‍ കടന്ന് നിരവധി പേര്‍ ഗ്രീക്ക് തീരത്തേക്ക് കടക്കുന്നുണ്ട്. 2015-ല്‍ ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കുടിയേറിയിരുന്നു. തുര്‍ക്കിയില്‍ നിന്നും ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമാണ് കൂടുതല്‍ അഭയാര്‍ത്ഥികളും എത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 3,600 അഭയാര്‍ത്ഥികള്‍ കടലില്‍ ബോട്ടു തകര്‍ന്നും മറ്റും കൊല്ലപ്പെട്ടിരുന്നു. ഇതില്‍ എല്ലാവരുടെയും കരളലിയിച്ചതും അയ്‌ലന്‍ കുര്‍ദി എന്ന മൂന്നര വയസ്സുകാരനായിരുന്നു. സിറിയക്കാരനായ അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം അഭയാര്‍ത്ഥി ദുരന്തത്തിന്റെ ഒരു പ്രതീകമാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News