കടം വാങ്ങിയ പണം തിരിച്ചടച്ചില്ല; ഉക്രൈനെതിരെ നിയമനടപടിയുമായി റഷ്യ

മോസ്‌കോ: ഉക്രൈനെതിരെ നിയമനടപടിയുമായി റഷ്യ. കടം നല്‍കിയ പണം തിരികെ പിടിക്കാനാണ് റഷ്യ നിയമ നടപടി സ്വീകരിക്കുന്നത്. 20,000 കോടി രൂപയില്‍ അധികം രൂപയാണ് ഉക്രൈന്‍ വിവിധ സമയങ്ങളില്‍ റഷ്യയില്‍ നിന്ന് കടം വാങ്ങിയത്. ഈ തുകയാണ് റഷ്യ ഇപ്പോള്‍ തിരികെ ആവശ്യപ്പെട്ട് നടപടി സ്വീകരിച്ചത്. പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.

റഷ്യയോട് തീര്‍ക്കാനുള്ള ചില ബാധ്യതകള്‍ ഉക്രൈനിനുണ്ട്. അത് തിരിച്ചുപിടിക്കാനാണ് ശ്രമമെന്ന് റഷ്യന്‍ ധനവകുപ്പിന്റെ വക്താവ് അറിയിച്ചു. പണം തിരിച്ചുപിടിക്കാന്‍ ബ്രിട്ടീഷ് കോടതിയിലാണ് റഷ്യ ഹര്‍ജി നല്‍കിയത്. 2015 അവസാനത്തിനുള്ളില്‍ റഷ്യയ്ക്ക് നല്‍കാനുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ക്കും എന്നായിരുന്നു ഉക്രൈന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ സമയത്ത് പണം നല്‍കാന്‍ ഉക്രൈന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് റഷ്യ നിയമ നടപടി തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here