അടൂര്‍: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഇത്രയധികം ജീവനക്കാര്‍ ആവശ്യമാണോ എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിവില്‍ സര്‍വ്വീസില്‍ കാതലായ മാറ്റം അനിവാര്യമാണ്. ഇത്രയധികം ജീവനക്കാരും തസ്തികകളും അവശ്യമാണൊ എന്ന് പരിശോധിക്കും. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്താല്‍ മാത്രം പോര അവര്‍ പണി എടുക്കുന്നുണ്ടൊ എന്നും പരിശോധിക്കും. അതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടൊ എന്ന് നോക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല പറഞ്ഞു. ശമ്പള പരിഷ്‌കരണം ഈ മാസം അവസാനത്തോടെ നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അടൂരില്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Get real time update about this post categories directly on your device, subscribe now.
Discussion about this post