സാഫ് കപ്പില്‍ കിരീടം തിരിച്ചുപിടിച്ച് ഇന്ത്യ; അഫ്ഗാനെ തോല്‍പ്പിച്ചത് എക്‌സ്ട്രാ ടൈമില്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. എക്‌സ്ട്രാ ടൈമില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ കിരീട നേട്ടം. പൂര്‍ണ്ണ സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. തുര്‍ന്നാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. ജയത്തോടെ ഏഴാം കിരീടമാണ് ഇന്ത്യ നേടിയത്.

കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ അഫ്ഗാനിസ്ഥാന് അധിക സമയത്ത് ഗോളുകള്‍ ഒന്നും നേടാനായില്ല. ആദ്യ പകുതിയും ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 72-ാം മിനുട്ടില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യ ഗോള്‍ നേടി. സുബൈര്‍ അമീറിയുടെ ഗോളോടെയാണ് അഫ്ഗാന്‍ മുന്നില്‍ എത്തിയത്.

മിനുട്ടുകള്‍ക്കുള്ളില്‍ ഇന്ത്യ തിരിച്ചടിച്ചു. 72-ാം മിനുട്ടില്‍ ജെജെ ലാല്‍പെഖ്‌ലുവയാണ് ഗോള്‍ മടക്കിയത്. എക്‌സാട്രാ ടൈമില്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളോടെ ഇന്ത്യ മുന്നിലെത്തി. 101-ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍. സാഫ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകല്‍ നേടുന്ന താരമായി ഛേത്രി മാറി. ഐഎം വിജയന്റെ 12 ഗോളുകള്‍ എന്ന നേട്ടമാണ് ഛേത്രി മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News