ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും അരുണാചല്‍പ്രദേശിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. മണിപ്പൂര്‍ ഇംഫാലില്‍ രണ്ടു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ 4.28ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും പശ്ചിമബംഗാളിന്റെ മറ്റു ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍നാശനഷ്ടമുണ്ടായതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Building collapsed in Imphal after #earthquake hit the region pic.twitter.com/ZB6fAEE5rN
— ANI (@ANI_news) January 4, 2016
WATCH: Building collapsed in Imphal after #earthquake hit the region https://t.co/fGV8uD9cKP
— ANI (@ANI_news) January 4, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here