
ദില്ലി: ബിസിസിഐയില്‍ സമൂലമാറ്റം ശുപാര്‍ശ ചെയ്ത് ജസ്റ്റിസ് ആര്‍എം ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യേകം ഭരണ സമിതികള്‍ വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ലോധ കമ്മീഷന്‍ സമര്‍പിച്ചത്. ബിസിസിഐ ബോര്‍ഡില്‍ ഇനിമുതല്‍ ഓരോ അസോസിയേഷനെ പ്രതിനിധീകരിച്ച് ഒരു അംഗം മാത്രമേ ഉണ്ടാവാന്‍ പാടുള്ളു എന്നും ജസ്റ്റിസ് ലോധ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. കളിക്കാരുടെ സംഘടനയ്ക്കു വേണ്ടിയും ശുപാര്‍ശ ചെയ്യുന്നുണ്ട്. വാതുവയ്പ്പ് നിയമവിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബിസിസിഐ ഭാരവാഹികള്‍, വിവിധ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിങ് ബേബി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്ന് തെളിവെടുത്തശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ജസ്റ്റിസ് ആര്‍എം ലോധ പറഞ്ഞു.
ബിസിസിഐയുടെ ഘടന പരിഷ്‌കരിക്കുന്നതിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് ലോധ പറഞ്ഞു. ഓരോ സംസ്ഥാനത്തിനും ഒരു അസോസിയേഷനില്‍ നിന്നും ഓരോ പ്രതിനിധി മാത്രം മതി. ഇപ്പോള്‍ ബിസിസിഐയിലെ 30 അംഗങ്ങളില്‍ പല അസോസിയേഷനുകളില്‍ നിന്നും ഒന്നിലധികം പേര്‍ ഉണ്ട്. അസോസിയേഷന്‍ അംഗങ്ങള്‍ ആയിരിക്കും മുഴുവന്‍സമയ അംഗങ്ങള്‍. ഇവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അധികാരം ഉണ്ടായുകയുള്ളൂ. സര്‍വീസസ്, റെയില്‍വേയ്‌സ്, സിസിഐ, എന്‍സിസി. തുടങ്ങിയ സംസ്ഥാനങ്ങളില്ലാത്ത അസോസിയേഷനുകള്‍ ഇനി മുതല്‍ വോട്ടിങ് അധികാരമില്ലാത്ത അസോസിയേറ്റ് അംഗങ്ങള്‍ മാത്രമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here