ബര്‍ദന് അന്ത്യാഞ്ജലി; സംസ്‌കാരം ചടങ്ങുകള്‍ 1.30ന് നിഗംബോധ് ഘട്ടില്‍

ദില്ലി: അന്തരിച്ച പ്രമുഖ സിപിഐ നേതാവ് എ.ബി. ബര്‍ദന്റെ മൃതദേഹം ദില്ലി സിപിഐ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അടക്കമുള്ള പ്രമുഖര്‍ മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. രാഷ്ട്രിയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ ബര്‍ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇപ്പോഴും സിപിഐ ആസ്ഥാനത്ത് എത്തുന്നു. ഉച്ചയ്ക്ക് 1.30ന് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും.

രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ എ.ബി. ബര്‍ദന് രാജ്യം അന്ത്യോമോപചാരം അര്‍പ്പിക്കുന്നു. രാവിലെ പത്ത് മണി മുതല്‍ സിപിഐയുടെ ദേശിയ ആസ്ഥാനമായ അജോയ് ഭവനിന് മുന്നിലെ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രിയ സാമൂഹിക രംഗത്ത നിരവധി പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അജോയ് ഭവനിലെത്തി പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ ദേശിയ സെക്രട്ടറി സുധാകര്‍ റെഡ്ഢി അടക്കമുള്ള നേതാക്കളെ കണ്ട് ബര്‍ദന്റെ വിയോഗത്തിലുള്ള അനുശോചനം അദേഹം അറിയിച്ചു.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. 1.30ന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം വൈദ്യുതി ശ്മശാനമായ നിഗംബോധ് ഘട്ടിലേയ്ക്ക് കൊണ്ട് പോകും. സിപിഐ ദേശീയ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹത്തെ അനുഗമിക്കും. മൂന്ന് മണിക്ക് സംസ്‌കാരം പൂര്‍ത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News