സിനിമ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; മാക്ടയുടെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വേതന വര്‍ധന നടപ്പാക്കണമെന്ന ഫെഫ്ക്കയുടെ നിലപാടിനെതിരെ നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നതോടെ സിനിമ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

നിര്‍മ്മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ കരാര്‍ പ്രകാരം ജോലി ചെയ്യാന്‍ സന്നദ്ധമാണെന്ന നിലപാടിലാണ് മാക്ട. മാക്ടയോട് സഹകരിക്കാനുള്ള സന്നദ്ധത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാനുള്ള അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. തുടര്‍ന്ന് ഇക്കാര്യം നിര്‍മ്മാതാക്കളെ മാക്ട ഭാരവാഹികള്‍ അറിയിക്കും.

അതേസമയം, നിര്‍മ്മാതാക്കളുടെ സമരം സിനിമകളുടെ ചിത്രീകരണത്തെ ബാധിച്ചിട്ടില്ലെന്നാണ് ഫെഫ്കയുടെ വാദം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയുടെ ചിത്രീകരണം കോഴിക്കോട്ടും രാജീവ് രവിയുടെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിലും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജയരാജിന്റെ പുതിയ ചിത്രം അഞ്ചിനും സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം 11നും ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News