കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സുധീരന്റെ ജനരക്ഷാ യാത്ര ഇന്ന് കുമ്പളയില്‍ ആരംഭിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി

കാസര്‍ഗോഡ്: ഫാസിസത്തിനും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ-ജനദ്രോഹ നടപടികള്‍ക്കുമെതിര കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്നു തുടക്കം. കാസര്‍ഗോഡ് കുമ്പളയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും. കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, കേരള-കര്‍ണാടക മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News