വിവാദപ്രസംഗം; വെള്ളാപ്പള്ളി നടേശന്‍ ആലുവ സിഐക്ക് മുമ്പാകെ കീഴടങ്ങി; അറസ്റ്റ് രേഖപ്പെടുത്തി

ആലുവ: സമത്വ മുന്നേറ്റ യാത്രക്കിടെ നടത്തിയ വിവാദ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലുവ സിഐക്ക് മുന്നില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളി ഹാജരായത്. രാവിലെ 10-40നാണ് വെള്ളാപ്പള്ളി ആലുവ സ്റ്റേഷനിലെത്തിയത്.

കോഴിക്കോട് മാന്‍ഹോളില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ മതത്തിന്റെ പേരില്‍ അവഹേളിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്.

കേസില്‍ ഡിസംബര്‍ 23ന് വെള്ളാപ്പള്ളിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജനുവരി പത്തിനു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പ്രഥമദൃഷ്ട്യാ വെള്ളാപ്പള്ളി കുറ്റം ചെയ്തതായി തോന്നുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here