അഭിഷേകിന്റെ മകള്‍ ആരാധ്യയും ഷാരൂഖിന്റെ മകന്‍ അബ്‌റാമും ഒന്നിക്കുമോ? ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവം

അഭിഷേക് ബച്ചന്റെ മകള്‍ ആരാധ്യയും ഷാരൂഖ് ഖാന്റെ മകന്‍ അബ്‌റാമും ബോളിവുഡ് ചിത്രത്തിന് വേണ്ടി ഒന്നിച്ചാലോ? കിംഗ് ഖാന്‍ തുടങ്ങി വച്ച ഈ ചര്‍ച്ച ബോളിവുഡ് ഏറ്റെടുത്തിരിക്കുകയാണ്. ദില്‍വാലേയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങിനിടെയാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.

രണ്‍ബീര്‍-ദീപിക, അലിയ- സിദ്ധാര്‍ത്ഥ്, ഫവാദ്-സോനം ഇവയില്‍ ബെസ്റ്റ് കപ്പിള്‍ ആരാണ് എന്ന് ചോദ്യത്തിന് ഷാരൂഖ് നല്‍കി മറുപടി ആരാധ്യ- അബ്‌റാം എന്നായിരുന്നു. അടുത്ത തലമുറയിലെ ബോളിവുഡ് താരജോഡികള്‍ ഇരുവരുമായിരിക്കുമെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.
അടുത്ത നിമിഷം തന്നെ അബ്‌റാം ആരാധ്യയെക്കാള്‍ ഇളയതാണെന്ന് പറഞ്ഞ് കജോള്‍ രംഗത്തെത്തി. എന്നാല്‍ ‘സ്‌നേഹത്തിനു പ്രായമില്ല’ എന്നായിരുന്നു കജോളിന് ഷാരൂഖ് നല്‍കിയ മറുപടി. ചര്‍ച്ച സജീവമായതോടെ ആരാധ്യയുടെ മുത്തച്ഛനും അഭിഷേകിന്റെ പിതാവുമായ അമിതാഭ് ബച്ചനും രംഗത്തെത്തി. ഷാരൂഖിന്റെ വാക്കുകള്‍ സത്യമാകട്ടെ എന്നായിരുന്നു ബിഗ് ബിയുടെ പ്രതികരണം.

ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മകനായ അബ്‌റാമിന് രണ്ടു വയസാണുള്ളത്. അഭിഷേകിന്റെയും ഐശ്വര്യ റായ്‌യുടെയും മകളായ ആരാധ്യക്ക് നാലു വയസുമാണുള്ളത്. എന്ത് തന്നെയായാലും ആരാധ്യയും അബ്‌റാമും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here