ഡേ നൈറ്റ് ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും; ദുലീപ് ട്രോഫിയില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാന്‍ ബിസിസിഐ ആലോചിക്കുന്നു

മുംബൈ: ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തുടക്കമിട്ട രാപ്പകല്‍ ടെസ്റ്റ് വിപ്ലവം ഇന്ത്യയിലേക്കും ചുവടുവയ്ക്കുന്നു. ഓസ്‌ട്രേലിയയില്‍ വന്‍ വിജയമായ രാപ്പകല്‍ ടെസ്റ്റില്‍ നിന്ന് പ്രചോദിതരായ ഇന്ത്യന്‍ ക്രിക്കറ്റ് തലവന്‍മാര്‍ ആശയം ഇന്ത്യയിലും നടപ്പാക്കാന്‍ ആലോചിക്കുന്നു. ദുലീപ് ട്രോഫിയുടെ അടുത്ത സീസണില്‍ ഡേ നൈറ്റ് ടെസ്റ്റ് എന്ന ആശയം നടപ്പാക്കാനാണ് ആലോചന. കൂടാതെ ഈമാസം മുതല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ 12 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഈ സമയം എപ്പോെങ്കിലും ഇംഗ്ലണ്ടിനോടോ ഓസ്‌ട്രേലിയയോടോ ഒരു ഡേ നൈറ്റ് ടെസ്റ്റ് ഇന്ത്യയുമായി കളിക്കാന്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

അഡലെയ്ഡില്‍ നടന്ന മത്സരം തന്നെ ഏറെ ആകര്‍ഷിച്ചെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. ഇന്ത്യയില്‍ ഡേനൈറ്റ് ഫേസിലിറ്റിയുള്ള 23 സ്റ്റേഡിയങ്ങള്‍ ഉണ്ട്. തീര്‍ച്ചയായും അടുത്ത വര്‍ഷം ദുലീപ് ട്രോഫി രാപ്പകല്‍ മത്സരങ്ങള്‍ ആയി നടത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഇന്ത്യ വിജയിക്കുമെന്നും അനുരാഗ് ഥാക്കൂര്‍ പറഞ്ഞു. മറ്റു ബോര്‍ഡ് മെമ്പര്‍മാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും. ടെസ്റ്റ് മത്സരം കാണാന്‍ ആളെ കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ വഴികള്‍ ഇക്കാര്യത്തില്‍ പരീക്ഷിക്കേണ്ടതുണ്ടെന്നും ഥാക്കൂര്‍ പറഞ്ഞു.

ദുലീപ് ട്രോഫിയില്‍ പിങ്ക് ബോള്‍ കൊണ്ടുവരുന്നത് ഇന്ത്യയില്‍ ആശയം വിജയിക്കുമോ ഇല്ലയോ എന്നതു മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ പിങ്ക് ബോള്‍ എത്രത്തോളം വിജയകരമാകും എന്നു കാണാനും താല്‍പര്യമുണ്ട്. അഡലെയ്ഡില്‍ പന്തിന്റെ തിളക്കം വളരെ നേരത്തെ നഷ്ടപ്പെടാതിരിക്കാന്‍ ക്യുറേറ്റര്‍ കൂടുതല്‍ പുല്ല് വിക്കറ്റില്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടുതല്‍ റണ്‍സ് പിറക്കുന്നതിലും ഫലം ചെയ്തു.

ഒരിക്കല്‍ മാത്രമാണ് ബിസിസിഐ ഫ് ളഡ്‌ലൈറ്റില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത്. 1996-97 ല്‍ ഡെല്‍ഹിയും മുംബൈയും തമ്മില്‍ രഞ്ജി ട്രോഫി ഫൈനല്‍ മത്സരം അത്തരത്തിലൊരു പരീക്ഷണമായിരുന്നു. എന്നാല്‍ അന്നു മഞ്ഞും കാലാവസ്ഥയും മൂലം അത് വിജയകരമായിരുന്നില്ല. എന്നാല്‍, ഇത്തവണ പിങ്ക് ബോളില്‍ ഇത് വിജയിക്കും എന്നാണ് ബോര്‍ഡ് കരുതുന്നത്. ടെസ്റ്റില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനപങ്കാളിത്തം തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുമെന്നും കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News