ഇരട്ടക്കുട്ടികള്‍; പക്ഷേ ജനിച്ചത് രണ്ടു വര്‍ഷങ്ങളില്‍

സാന്‍ ഡിയഗോ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയഗോ ആശുപത്രിയില്‍ ജനിച്ച ജയ്‌ലിന്‍ വലന്‍സിയ, ലൂയിസ് വലന്‍സിയ എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവര്‍ പിറന്നത് ഇരട്ടകളായിട്ടാണെങ്കലും പിറന്നാള്‍ ആഘോഷിക്കുക രണ്ടു വര്‍ഷങ്ങളിലായിരിക്കും. പുതുവര്‍ഷത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഇരട്ടകളായ ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും. കാരണം, ഒരാള്‍ ജനിച്ചത് 2015-ലെ അവസാന നിമിഷത്തിലും മറ്റൊരാള്‍ 2016-ലെ ആദ്യ നിമിഷത്തിലുമാണ്.

മാരിബല്‍ വലന്‍സിയ, ലൂയിസ് വലന്‍സിയ എന്നീ ദമ്പതികള്‍ക്കാണ് ഈ ഇരട്ടകള്‍ പിറന്നത്. മാരിബലിന്റെ ആദ്യസന്താനമായ പെണ്‍കുട്ടി ജെയ്‌ലിന്‍ വലന്‍സിയ ഡിസംബര്‍ 31ന് രാത്രി 11.59നും സഹോദരന്‍ ലൂയിസ് പതുവര്‍ഷപുലരിയില്‍ 12.01നുമാണ് ജനിച്ചത്. ജനുവരി ആറാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാരിബലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 31ന് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News