മകളെ നോക്കാന്‍ സുക്കര്‍ബര്‍ഗ് റോബോട്ടിനെ നിര്‍മ്മിക്കുന്നു; പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗിന്റെ പുതിയ ആശയം

2016-ല്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബഗിന്റെ പുതിയ ആശയം. മകളെ പരിപാലിക്കാന്‍ ഒരു ബേബിസിറ്റര്‍ റോബോട്ടിനെ നിര്‍മിക്കാനാണ് പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്. വീടു പരിപാലനത്തിന് ഏറ്റവും ലളിതമായ രൂപത്തില്‍ ഒരു ഡൊമസ്റ്റിക് റോബോട്ടിനെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി സുക്കര്‍ബര്‍ഗ് തന്നെയാണ് വ്യക്തമാക്കിയത്. പുതുവര്‍ഷ പ്രതിജ്ഞയായി സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ഉള്ളത്.

പ്രധാനമായും കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി ഒരു റോബോട്ടിനെ സൃഷ്ടിക്കുക എന്നതാണ് തന്റെ വ്യക്തിപരമായ വെല്ലുവിളിയെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ശിശുപരിപാലനത്തില്‍ കേന്ദ്രീകരിക്കുന്നതോടൊപ്പം വീട്ടിലെ മറ്റു കാര്യങ്ങളും ചെയ്യുന്ന തരത്തിലായിരിക്കും റോബോട്ടിന്റെ നിര്‍മാണം. വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് തന്റെ ശബ്ദം മനസ്സിലാക്കാന്‍ റോബോട്ടിനെ പരിശീലിപ്പിക്കും എന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. വീട്ടിലെ സംഗീതം, ലൈറ്റുകള്‍, താപക്രമീകരണം എന്നീ കാര്യങ്ങള്‍ എല്ലാം റോബോട്ടിനാല്‍ നിയന്ത്രിക്കപ്പെടും.

മകളുടെ കാര്യം പരിപാലിക്കുന്നതിനാണ് റോബോട്ടിനെ നിര്‍മിക്കുന്നത്. മകളുടെ റൂമില്‍ എല്ലാ കാര്യങ്ങളും ശരിയാം വണ്ണം നടക്കുന്നുണ്ടോ എന്നു റോബോട്ടിനെ കൊണ്ട് പരിശോധിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

Every year, I take on a personal challenge to learn new things and grow outside my work at Facebook. My challenges in…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here