എബി ബര്‍ദ്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; മുതിര്‍ന്ന സിപിഐ നേതാവിന് ദില്ലി നിഗംബോധ്ഘട്ടില്‍ അന്ത്യവിശ്രമം

ദില്ലി: അന്തരിച്ച പ്രമുഖ സിപിഐ നേതാവ് എ.ബി. ബര്‍ദന് അന്ത്യാഞ്ജലി. ദില്ലിയിലെ നിഗംബോധ്ഘട്ടിലാണ് ബര്‍ദ്ദന് അന്ത്യവിശ്രമം. ദില്ലി സിപിഐ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച ബര്‍ദ്ദന്റെ മൃതദേഹത്തില്‍ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പത്ത് മണി മുതലാണ് അജോയ് ഭവനിന് മുന്നിലെ പ്രത്യേക പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അടക്കമുള്ളവര്‍ ബര്‍ദ്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ ദേശിയ സെക്രട്ടറി സുധാകര്‍ റെഡ്ഢി അടക്കമുള്ള നേതാക്കളെ കണ്ട് ബര്‍ദന്റെ വിയോഗത്തിലുള്ള അനുശോചനം അദേഹം അറിയിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

പ്രമുഖര്‍ ഉള്‍പ്പടെ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ബര്‍ദന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ശേഷം 3.30ഓടെയാണ് മൃതദേഹം നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News