മോദിയെ തിരിഞ്ഞു കൊത്തി സ്വന്തം ട്വീറ്റ്; മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന മോദിയുടെ ട്വീറ്റ് തിരുത്തി ദിഗ്‌വിജയ സിംഗ്; സിംഗിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ദില്ലി: മുംബൈ ഭീകരാക്രമണക്കാലത്ത് കോണ്‍ഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്രമോദി നടത്തിയ ട്വീറ്റ് ഇപ്പോള്‍ മോദിയെ തന്നെ തിരിഞ്ഞു കൊത്തി. പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത നരേന്ദ്രമോദിയെ കളിയാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മോദിയുടെ പഴയ ട്വീറ്റ് സ്‌ക്രീന്‍ ഷോട്ടെടുത്ത ദിഗ്‌വിജയ സിംഗ് അതില്‍ മുംബൈ എന്ന സ്ഥാനത്ത് പത്താന്‍കോട്ട് എന്നും കോണ്‍ഗ്രസ് എന്ന സ്ഥാനത്ത് ഐ ആം എന്നും തിരുത്തിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വര്‍ത്തമാനകാലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും പ്രധാനമന്ത്രിയും നടത്തേണ്ട തിരുത്താണ് ഇതെന്ന മുഖവുരയോടെയാണ് ഫോട്ടോ ദിഗ്‌വിജയ സിംഗ് പോസ്റ്റ് ചെയ്തത്. അവര്‍ അതിനു തയ്യാറാകുമോ എന്നും സിംഗ് ചോദിക്കുന്നു. 3,000ഓളം പേരാണ് സിംഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

Some corrections which PMO and the official PM Twitter Account should make in the present context. Would they ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News