മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്‌സാര്‍ക്കേറ്റ് ഭദ്രാസന പദവിയിലേക്ക് ഉയര്‍ത്തി. നിലവില്‍ എക്‌സാര്‍ക്കേറ്റ് അധ്യക്ഷനായ ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസിനെ പുതിയ ഭദ്രാസന അധിപനായി നിയമിച്ചു. റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കയിലും തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിലും തത്സമയ പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവയാണ് പ്രഖ്യാപനം നടത്തിയത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്കയിലെയും കാനഡയിലെയും സമാധാനരാജ്ഞിയുടെ ഭദ്രാസനം എന്ന് അറിയപ്പെടും.

ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള മാര്‍ ഇവാനിയെസ് സെന്റര്‍ ആണ് പുതിയ ഭദ്രാസന കേന്ദ്രം. രാജ്യത്തിന് പുറത്ത് മലങ്കര സഭ ആരംഭിക്കുന്ന ആദ്യത്തെ ങദ്രാസനമാണിത്. പുതിയ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനം അമേരിക്കയില്‍ നടക്കും.

പത്തനംതിട്ട മൈലപ്ര സ്വദേശിയാണ് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 1986ല്‍ വൈദികനായ ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് 2010ലാണ് മെത്രാനായി അഭിഷിക്തനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News