നിവിന്‍ പോളിയും വിക്രമും സൂര്യയും ഒന്നിക്കുന്നു; സിനിമയില്‍ അല്ലെന്നു മാത്രം; പ്രോമോ വീഡിയോ കാണാം

ചെന്നൈ: കേട്ടിട്ട് അത്ഭുതമാകുന്നുണ്ടോ. ഞെട്ടേണ്ട. സംഗതി സത്യമാണ്. വിക്രമിനെയും സൂര്യയെയും മലയാളികളുടെ ഇഷ്ടമായ നിവിന്‍ പോളിയെയും നിത്യ മേനോനെയും ഒക്കെ ഒരേ സ്‌ക്രീനില്‍ കാണാം. സിനിമയില്‍ അല്ലെന്നു മാത്രം. ചെന്നൈ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ആദരമായി വിക്രം നിര്‍മിക്കുന്ന വീഡിയോ സോംഗിലാണ് എല്ലാവരും ഒന്നിക്കുന്നത്. ചെന്നൈ മഴക്കെടുതിയുടെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രൊമോ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഔദ്യോഗിക വീഡിയോ വൈകാതെ പുറത്തിറക്കും.

സ്പിരിറ്റ് ഓഫ് ചെന്നൈ എന്നു പേരിട്ടിരിക്കുന്ന വീഡിയോ സോംഗ് സംവിധാനം ചെയ്യുന്നത് വിക്രം ആണ്. ദക്ഷിണേന്ത്യയിലെ മികച്ച താരങ്ങളെല്ലാം പാട്ടില്‍ അണിനിരക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിവിന്‍ പോളി, സൂര്യ, പ്രഭാസ്, നിത്യ മേനോന്‍, ഹന്‍സിക, പുനീത് രാജ്കുമാര്‍, വിജയ് സേതുപതി, ബോബി സിംഹ തുടങ്ങിയവരെല്ലാം ഗാനരംഗങ്ങളില്‍ അണിനിരക്കുമെന്ന് അറിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here