ഐഫോണ്‍ സ്ലോ ആകുന്നുണ്ടോ? സ്പീഡ് ആക്കാന്‍ ഒരു എളുപ്പവഴിയുണ്ട്

കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരേ ഐഫോണ്‍ തന്നെ ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍. എന്തായാലും അടുത്തിടെയായി ഫോണ്‍ സ്ലോ ആകുന്നുണ്ടാകും. പ്രത്യേകിച്ച് ഐഫോണ്‍ 4എസില്‍ ഐഒഎസ് 9 അപ്‌ഡേറ്റ് ചെയ്തവരാണെങ്കില്‍. എന്നാല്‍, നിങ്ങളുടെ അറിവിലേക്കായി ഒരു എളുപ്പവഴി പറയുന്നു. പെട്ടെന്ന് ഫോണ്‍ സ്പീഡ് അപ് ആക്കാം. ഒരു ലളിതമായ മാര്‍ഗം പരീക്ഷിച്ചാല്‍ മതി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ടെക് ഡവലപ്പര്‍ സാക്കറി ഡ്രയര്‍ ആണ് ഈ എളുപ്പവിദ്യ ഷെയര്‍ ചെയ്തത്. ആപ് സ്റ്റോറിലെ ചില ബട്ടണുകള്‍ തുടര്‍ച്ചയായി പ്രസ് ചെയ്താല്‍ ആപ് സ്റ്റോര്‍ ക്യാഷെ ക്ലിയര്‍ ആകും. അങ്ങനെ ഫോണ്‍ സ്പീഡ് ആകുകയും ചെയ്യും.

ഇതിനായി ചെയ്യേണ്ടത്. ആപ് സ്റ്റോറിന്റെ താഴെ കാണുന്ന അഞ്ച് ബട്ടണുകളില്‍ ഏതെങ്കിലും ഒരെണ്ണം 10 തവണ തുടര്‍ച്ചയായി പ്രസ് ചെയ്യുകയാണ് വേണ്ടത്. ക്യാഷെ മെമ്മറി ക്ലിയര്‍ ചെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഡാറ്റകള്‍ തല്‍ക്കാലത്തേക്ക് ക്യാഷെ ആയിരിക്കുന്നതാണ്. എന്നാല്‍, ചില സോഫ്റ്റ്‌വെയര്‍ തകരാര്‍ കാരണം മെമ്മറിയുടെ നല്ലൊരു ശതമാനം ഈ ക്യാഷ്ഡ് ഡാറ്റ കൊണ്ടു പോകുന്നു. അതാണ് ഫോണ്‍ സ്ലോ ആകാന്‍ കാരണവും.

ഈ ബട്ടണ്‍ തുടര്‍ച്ചയായി പ്രസ് ചെയ്യുന്നതിലൂടെ സ്‌ക്രീന്‍ പെട്ടെന്ന് വൈറ്റ് സ്‌ക്രീന്‍ അടിക്കുന്നു. എന്നാല്‍, രണ്ടോ മൂന്നോ സെക്കന്‍ഡുകള്‍ കഴിയുന്നതോടെ ആപ് സ്റ്റോറിന്റെ ഹോം പേജില്‍ തിരിച്ചെത്തുകയും ചെയ്യും. ഏതൊരു ആപും അപ്‌ഡേറ്റ് ചെയ്തതിന്റെ ബാക്‌ലോഗ് ക്ലിയര്‍ ചെയ്യപ്പെടുകയും ചെയ്യും. ആപ് അപ്‌ഡേറ്റുകള്‍ വരാതിരിക്കുകയും ആപ് സ്റ്റോര്‍ സ്റ്റക് ആകുകയും ചെയ്യുമ്പോഴും ഇതേരീതി പരീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News