ദക്ഷിണേന്ത്യയുടെ വിസ്മയിപ്പിക്കുന്ന ബഹിരാകാശ കാഴ്ചയുമായി ചില ചിത്രങ്ങള്‍; സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് സ്‌കോട്ട് കെല്ലി

ദക്ഷിണേന്ത്യയുടെ മനോഹര ചിത്രങ്ങള്‍ പുറത്തുവിട്ട് ബഹിരാകാശ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് കെല്ലി. ബഹിരാകാശത്തുനിന്നാണ് സ്‌കോട്ട് കെല്ലി ചിത്രങ്ങള്‍ പുറത്തുനിട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം ദക്ഷിണേന്ത്യയ്ക്ക് മുകളിലൂടെ പോകുമ്പോഴാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

കുന്നും മലകളും തടാകങ്ങളും നിറഞ്ഞ ചിത്രമാണ് ആദ്യത്തേത്.

മണലും പച്ചപ്പും നിറഞ്ഞ ദക്ഷിണേന്ത്യയുടെ ചിത്രമാണ് സ്‌കോട്ട് കെല്ലി രണ്ടാമത് പുറത്തുവിട്ടത്.  

രാമേശ്വരവും ശ്രീലങ്കയുടെ വടക്കന്‍ ഭാഗവും ഉള്‍പ്പെടുന്നതും രാമസേതു വ്യക്തമായതുമായ ചിത്രമാണ് മൂന്നാമത്തേത്. കടലിന്റെ നീലിമ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News