കാരിരുമ്പിന്റെ കരുത്തുമായി ബുഗട്ടിയുടെ ഷിറോണ്‍ വരുന്നു; ടീസര്‍ വീഡിയോ പുറത്ത്; വീഡിയോ കാണാം

ലോകത്തെ ഏറ്റവും വേഗമേറിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ച ബുഗട്ടി വീണ്ടും വരുന്നു. വെറോണിന്റെ പിന്‍ഗാമിയായി ബുഗട്ടി അവതരിപ്പിക്കുന്ന ഷിറോണിന്റെ ടീസര്‍ വീഡിയോ ബുഗട്ടി പുറത്തിറക്കി. മാര്‍ച്ചില്‍ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ബുഗട്ടി കാറിന്റെ ടീസര്‍ പുറത്തിറക്കിയത്. എന്നാല്‍, കാറിന്റെ എക്‌സ്റ്റേണല്‍, ഇന്റേണല്‍ ഫീച്ചേഴ്‌സിനെ സംബന്ധിച്ച് വീഡിയോ യാതൊരു സൂചനയും നല്‍കുന്നില്ല. പുതിയ ഹൈപ്പര്‍ കാര്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

കരുത്തില്‍ വെറോണിനെ കടത്തിവെട്ടും ഷിറോണ്‍. 8.0 ലീറ്റര്‍ W16 എഞ്ചിനാണ് ഷിറോണിലും ബുഗട്ടി ഉപയോഗിക്കുന്നത്. അല്‍പം ഇലക്ട്രിക്കല്‍ അസിസ്റ്റന്‍സും എഞ്ചിന് ലഭിക്കും. 1,500 എച്ച്പി കരുത്തില്‍ 1,500 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും എഞ്ചിന്‍. സ്റ്റാര്‍ട്ട് ചെയ്ത് 2.2 സെക്കന്‍ഡില്‍ വാഹനം 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 15 സെക്കന്‍ഡ് കൊണ്ട് 300 കിലോമീറ്ററാകും വേഗത. ആകെ 500 കാറുകള്‍ മാത്രം പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 14 കോടിയായിരിക്കും വാഹനത്തിന്റെ വില എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News