നിരഞ്ജന്‍ ഇനി ധീരോദാത്തമായ ഓര്‍മ്മ; ജന്മനാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി; സംസ്‌ക്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ

പാലക്കാട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച നിരഞ്ജന്‍ കുമാറിന് ജന്‍മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൃതദേഹം എളമ്പുലാശ്ശേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു.

ഇന്നലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരമര്‍പ്പിച്ചു. രാത്രി 12 മണിയോടെ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ ബാബുവും എ പി അനില്‍കുമാറും
മണ്ണാര്‍ക്കാട് എളമ്പുലാശേരിയിലെ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു. നിരഞ്ജന്റെ കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വീരമൃത്യു വരിച്ച നിരഞ്ജന്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന ഗ്രനേഡ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരഞ്ജന്‍ മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മരണവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്. ദേശീയ സുരക്ഷാ സേനയിലെ ലഫ്റ്റനന്റ് കേണലായിരുന്നു നിരഞ്ജന്‍ കുമാര്‍. നിരഞ്ജന്‍ കുമാറിന് ആദരം അര്‍പ്പിക്കുന്നതിനായി കൈരളി പീപ്പിള്‍ ടിവി ഫേസ്ബുക്കില്‍ #WeAreWithYouNiranjan എന്ന ഹാഷ്ടാഗ് കാംപയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News