കെജ്‌രിവാളിനെതിരായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ് കോടതി ഇന്നു പരിഗണിക്കും; ജെയ്റ്റ്‌ലി ഇന്നു കോടതിയില്‍ ഹാജരാകും

ദില്ലി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്നു പരിഗണിക്കും. ദില്ലി പാട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കും. ജെയ്റ്റ്‌ലി ഇന്നു കോടതിയില്‍ ഹാജരാകും. കെജ്‌രിവാളിനു പുറമേ അശുതോഷ് അടക്കമുള്ള മറ്റു എഎപി നേതാക്കള്‍ക്കെതിരെയും ജെയ്റ്റ്‌ലി കേസു കൊടുത്തിട്ടുണ്ട്. പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കെജ്‌രിവാളിനെ കൂടാതെ ആപ് നേതാക്കളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ്‌പേയി എന്നിവര്‍ക്കെതിരെയാണ് ജെയ്റ്റ്‌ലിയുടെ കേസ്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ആപ് നേതാക്കള്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്. എന്നാല്‍, തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എംപി കീര്‍ത്തി ആസാദിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ ജെയ്റ്റ്‌ലി തയ്യാറായിരുന്നില്ല. ജെയ്റ്റ്‌ലിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂദ്ര ഹാജരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News