ശ്രീശാന്ത് തെലുഗു പഠിക്കുന്നു; നായകനാകുന്ന ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍

ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തെലുഗു ഭാഷ പഠിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഹൈദരാബാദില്‍ ചിത്രീകരണം നടക്കുന്ന ശ്രീ നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ശ്രീശാന്ത് തെലുഗു പഠിക്കുന്നത്. ഇതിനായി ഹൈദരാബാദില്‍ മൂന്നു ദിവസത്തെ അഭിനയ ശില്‍പശാലയില്‍ ചേര്‍ന്നിരിക്കുകയാണ് ശ്രീ ഇപ്പോള്‍. സന ക്രിയേഷന്‍സിന്റെ ബാനറില്‍ സന യദി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യയില്‍ ശ്രീശാന്ത് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീക്കൊപ്പം മറ്റു താരങ്ങളും അഭിനയ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്.

ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനു പുറമേ സ്വന്തമായി ഒരു അധ്യാപകനെയും നിയമിച്ചിട്ടുണ്ട് ശ്രീശാന്ത്. തമിഴിലും മലയാളത്തിലും നല്ല കഴിവുണ്ട് ശ്രീക്ക്. എന്നാല്‍, തെലുഗുവില്‍ മറ്റാരുടെയെങ്കിലും സഹായം തേടേണ്ട അവസ്ഥയാണ് ശ്രീക്കെന്ന് സംവിധായകന്‍ പറഞ്ഞു. ഡയലോഗുകള്‍ ശ്രീ ഒറ്റയ്ക്കാണ് പറയുന്നത്. ഡബ്ബ് ചെയ്യേണ്ടി വരില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ഭാഷ പഠിക്കുന്നതിനു പുറമേ ചിത്രത്തിലെ കഥാപാത്രത്തിനായി ശ്രീ ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. ഒരു ക്രിക്കറ്ററുടെ ജീവിതം പറയുന്ന ചിത്രം ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിര്‍മ്മിക്കുന്ന ചിത്രം മറ്റു 14 ഇന്ത്യന്‍ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും. ബോളിവുഡില്‍ പൂജാ ഭട്ട് ചിത്രമായ കാബറെയിലെ വില്ലന്‍ വേഷത്തിനു ശേഷമാണ് ത്രിഭാഷ ചിത്രത്തിലെ അഭിനയം. കാബറെ റിലീസിന് തയ്യാറെടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News