രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പിപി തങ്കച്ചന്‍; രാജന്‍ബാബു വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയത് ശരിയായില്ല

കൊച്ചി: ജെഎസ്എസ് നേതാവ് എ.എന്‍ രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് സ്വീകരിക്കും. മുന്നണിമര്യാദയ്ക്ക് വിരുദ്ധമാണ് രാജന്‍ബാബുവിന്റെ നടപടി. മുന്നണിയില്‍ ഇരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാന്‍ രാജന്‍ബാബു പോയത് ശരിയായില്ല. കക്ഷിനേതാക്കളുമായി സംസാരിച്ച് രാജന്‍ബാബുവിനെതിരായ നടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റും രാജന്‍ബാബുവിനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News