കോഴിക്കോട്: ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേന പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കെ.സുരേന്ദ്രന്‍. ഗുലാം അലിയുടെ കോലം കത്തിച്ച സേനയുടെ നടപടി നിന്ദ്യമായിപ്പോയെന്ന് പറയാതെ വയ്യെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ കഴിയില്ലെന്നും സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
‘വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണ്. എല്ലാ ചിന്താധാരകളെയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദര്‍ശനങ്ങള്‍ക്കുണ്ട്. കലയിലും സാഹിത്യത്തിലും വിഷം കലര്‍ത്തുന്നത് ശത്രുക്കളുടെ കൈയില്‍ ആയുധം നല്കുന്നതിന് തുല്യമാണ്. ‘
‘ഗുലാം അലി ലോകപ്രശസ്തനായ ഗസല്‍ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ നടപടി നിന്ദ്യമായിപ്പോയി. പറയാതെ വയ്യ.’ സുരേന്ദ്രന്‍ പറയുന്നു.
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താൻ തീവ്രവ…
Posted by K Surendran on Monday, 4 January 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post