ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍; വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശം പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍

ദില്ലി: ക്രിക്കറ്റ് ശുദ്ധീകരണത്തിനായി ലോധ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരവധി ന്യൂനതകളെന്ന് വിമര്‍ശനം. വാതുവയ്പ്പ് നിയമവിധേയമാക്കണമെന്ന നിര്‍ദ്ദേശം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. വാതുവയ്പ്പ് നിയമ വിധേയമാക്കുന്നത് ലളിത് മോഡി, ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കെതിരായ കേസുകള്‍ ദുര്‍ബലമാക്കാന്‍ ഇടയാക്കും. വാതുവയ്പ്പില്‍ ഉള്‍പ്പെട്ട കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്താത്തതും സുന്ദരരാമന് ക്ലീന്‍ ചിറ്റ് നല്‍കിയതും കമ്മറ്റിയുടെ പോരായ്മകളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ദീര്‍ഘകാലമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന അഴിമതി, ഒത്തുകളി തുടങ്ങിയ വിവാദങ്ങളാണ് ക്രിക്കറ്റ് ശുദ്ധീകരണം കോടതി ഇടപെടലിലൂടെ എന്ന തീരുമാനത്തിലേക്ക് സുപ്രീം കോടതിയെ എത്തിച്ചത്. ക്രിക്കറ്റിലെ പുഴുക്കുത്തുകള്‍ കണ്ടെത്തി ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗ സമതിതിയെ നിയോഗിച്ചു. എന്നാല്‍ ജസ്റ്റിസ് ലോധ കമ്മറ്റി ആഴത്തിലുള്ള പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ക്രിക്കറ്റ് ഭരണ സമിതികളില്‍ അടിമുടി അഴിച്ചു പണി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും സുപ്രധാനമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

സുപ്രീംകോടതി പ്രഥമദൃഷ്ട്യാ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ഐപിഎല്‍ മുന്‍ സിഇഒ സുന്ദരരാമന് ലോധ കമ്മറ്റി ക്ലീന്‍ ചിറ്റ് നല്‍കിയതും മുഗ്ദല്‍ കമ്മറ്റി സീല്‍ വച്ച കവറില്‍ സമര്‍പ്പിച്ച 12 കളിക്കാരുടെ വിശദാശംങ്ങള്‍ സംബന്ധിച്ച് ജ.ലോധ മൗനം പാലിച്ചതും വിമര്‍ശിക്കപ്പെടുന്നു. ഐപിഎലില്‍ നടന്ന വാതുവയ്പ്പും അഴിമതിയും കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കാതെ പുതിയ നിര്‍ദ്ദേശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പൂര്‍ണ്ണമായും പ്രശ്‌ന പരിഹാരത്തിന് സഹായകരമാകില്ലെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. വാതുവയ്പ്പ് നിയമ വിധേയമാക്കണെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ അത് കൂടുതല്‍ അഴിമതികള്‍ക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രതിവര്‍ഷം മൂന്ന് ലക്ഷം കോടി മറയുന്ന ക്രിക്കറ്റ് വാതുവയ്പ്പ് നിയമവിധേയമാക്കിയാല്‍ ലളിത് മോഡിയുടെ ഉടമസ്ഥതയിലുള്ള ബെറ്റ്‌ഫെയര്‍ ഡോട്ട് കോം പോലുള്ള കമ്പനികള്‍ക്ക് ഇത് സഹായകരമാകും. ലളിത് മോഡി, ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കെതിരായ കേസുകള്‍ ദുര്‍ബലമാകും. വാതുവയ്പ്പ് നിയമവിധേയമാക്കണമേ എന്ന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി ലോധ കമ്മറ്റിക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നില്ലെന്നും നിരീക്ഷണമുണ്ട്. ജസ്റ്റിസ് ലോധ കമ്മറ്റിയുടെ നിരവധി നിര്‍ദ്ദേശങ്ങള്‍ ക്രിക്കറ്റിനെ ശൂദ്ധീകരിക്കന്‍ ഇതകുന്നതാണെങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ ഗൂണത്തേക്കാളേറം ദേഷമാണ് ഉണ്ടാക്കുക എന്നാണ് ക്രിക്കറ്റ് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News