ചെന്നൈയിലെ സ്‌കൂളുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഫോണ്‍ സന്ദേശം; 11 സ്‌കൂളുകള്‍ പൂട്ടി; വ്യാജ ഭീഷണിയെന്ന് പൊലീസ്

ചെന്നൈ: ചെന്നൈ നഗരത്തിലെ സ്‌കൂളുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ടെലിഫോണ്‍ സന്ദേശം. സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് രാവിലെ സന്ദേശമെത്തിയത്. വിവരങ്ങളെ തുടര്‍ന്ന് നഗരപരിധിക്കുള്ളിലെ 11ഓളം സ്‌കൂളുകള്‍ അടച്ചുപൂട്ടി. പരിശോധനകള്‍ക്ക് വേണ്ടിയാണ് സ്‌കൂളുകള്‍ പൂട്ടിയതെന്ന് പൊലീസ് മേധാവി അറിയിച്ചു.

ഭീഷണി വാര്‍ത്തകള്‍ പരന്നതോടെ രക്ഷിതാക്കള്‍ സ്‌കൂളുകളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം വ്യാജഭീഷണിയായിരുന്നെന്ന് പൊലീസും ബോംബ് സ്‌ക്വേഡും അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് റോഡ്, പഴയ മഹാബലിപുരം റോഡ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ തകര്‍ക്കുമെന്നായിരുന്നു സന്ദേശം.

സന്ദേശം വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News