നിവിന്‍, ദുല്‍ഖര്‍.. ഇനി പൃഥ്വിരാജ്; ആര്‍എസ് വിമലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായിക

നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം സായ് പല്ലവി പൃഥ്വിരാജിന്റെ നായികയാകുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

40 കോടി ബജറ്റിലാണ് വിമല്‍ പുതിയ ചിത്രമൊരുക്കുന്നത്. മഹാഭാരതം ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ലൊക്കേഷന്‍ കണ്ടെത്തുന്നതിനായി വിമലും സംഘവും വടക്കേന്ത്യയിലാണെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം കലിയിലും സായ് പല്ലവിയാണ് നായിക. അഞ്ജലി എന്ന കഥാപാത്രമായാണ് സായ് കലിയില്‍ അഭിനയിക്കുന്നത്. ഇതിന് ശേഷമായിരിക്കും പൃഥ്വിരാജ്- വിമല്‍ ടീമിനൊപ്പം സായ് ചേരുകയെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. കലി മാര്‍ച്ചില്‍ റിലീസ് ചെയ്യും.

ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News