ഐഎസിന്റെ പുതിയ കൊലയാളി ഇന്ത്യന്‍ വംശജന്‍? സിദ്ധാര്‍ത്ഥ എന്ന അബു സിറിയയിലെത്തിയത് 2014ല്‍

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കൊലയാളി ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ ധാര്‍ ആണെന്ന് വിദേശമാധ്യമങ്ങള്‍. ഹിന്ദു വിശ്വാസിയായിരുന്ന സിദ്ധാര്‍ത്ഥ പത്തുവര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ച് അബു റുമെയ്‌സ എന്ന പേര് സ്വീകരിച്ചിരുന്നു. നാല് കുട്ടികളുടെ പിതാവായ ഇയാള്‍ 2014ലാണ് സിറിയയിലേക്ക് കടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ 2014 സെപ്തംബറില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

1451974724_siddhartha-dhar-new-jihadi-john

വീഡിയോയില്‍ കാണുന്നയാള്‍ക്ക് തന്റെ സഹോദരന്റെ ചെറിയ ഛായയുണ്ടെന്നും എന്നാല്‍ അത് തന്റെ സഹോദരനാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും സിദ്ധാര്‍ത്ഥിന്റെ സഹോദരി കോനിക ധാര്‍ പറയുന്നു. സഹോദരനുമായി ഒരു വര്‍ഷത്തോളമായി ബന്ധമൊന്നുമില്ലെന്നും അയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

അഞ്ച് പേരെ കൊലപ്പെടുത്തുന്ന പുതിയ വീഡിയോയിലാണ് സിദ്ധാര്‍ത്ഥ പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് എംവായിസ് എന്ന ബ്രിട്ടീഷ് വംശജനായിരുന്നു ജിഹാദി ജോണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷമാണ് പുതിയ കൊലയാളിയായി സിദ്ധാര്‍ത്ഥ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ചാരന്‍മാര്‍ എന്ന് ആരോപിച്ചാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരെ ഐഎസ് വെടിവച്ച് കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News