ഒന്‍പതാം ക്ലാസുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു; 39കാരന്‍ പിടിയില്‍

ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരി സ്‌കൂളിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു. സംഭവത്തില്‍ 39കാരന്‍ അറസ്റ്റിലായി. പ്രദേശത്ത് ഹോട്ടല്‍ നടത്തുന്ന കൊല്‍ക്കത്ത സ്വദേശി ദിലീപ് സര്‍കാര്‍ ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ മധേപൂര്‍ ജില്ലയിലാണ് സംഭവം. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതായി മധേപൂര്‍ പൊലീസ് അറിയിച്ചു.

13കാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി പണ നല്‍കി. ഇവര്‍ തമ്മില്‍ നിരവധി തവണ ശാരീരിക ബന്ധം പുലര്‍ത്തി. ഡിസംബര്‍ അവസാനമാണ് 13കാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എന്നും മധേപൂര്‍ സിഐ കെ നരസിംഹലു ആണ് കേസിന്റെ വസ്തുതകള്‍ വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥിനി പ്രസവിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി കൊല്‍ക്കത്തയിലേക്ക് മുങ്ങി. അന്വേഷണത്തിനൊടുവില്‍ ബംഗാളില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. വിദ്യാര്‍ത്ഥിനിയെയും കുഞ്ഞിനെയും സര്‍ക്കാരിന് കീഴിലുള്ള യൂസുഫ്ഗുഡയിലെ പ്രത്യക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News