മഞ്ജു വാര്യരെ അപമാനിച്ച് ഫേസ്ബുക്ക് കമന്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ചലച്ചിത്രതാരം നടി മഞ്ജു വാര്യരെ ഫേസ്ബുക്കില്‍ അപമാനിച്ചെന്ന കേസില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം രഞ്ജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതിന് കീഴെ, പൊലീസുകാരന്‍ അപമാനകരമായ കമന്റ് ഇടുകയായിരുന്നു.

യൂണിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പൊലീസുകാരന്റെ പേജില്‍ നിന്ന് തന്നെ വിവരങ്ങളെടുത്ത് മഞ്ജു ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. കൊച്ചി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here