പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്താനോടുള്ള സുരക്ഷാ നയം മാറ്റണമെന്ന് കരസേനാ മേധാവി;ഗുരുദാസ്പൂര്‍ എസ്പിയെ എന്‍ഐഎ ചോദ്യം ചെയ്തു

ദില്ലി: പാകിസ്ഥാനോടുള്ള സുരക്ഷാ നയം മാറണമെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്. ഇന്ത്യയില്‍ രക്തച്ചൊരിച്ചില്‍ നടത്തുമ്പോള്‍ പാകിസ്താനുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല എന്നും ജനറല്‍ സുഹാഗ് വ്യക്തമാക്കി.

പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ഗുരുദാസ്പൂര്‍ എസ്പിയെ വീണ്ടും ചോദ്യം ചെയ്യുന്നു. ഭീകരര്‍ക്ക് വാഹന സൗകര്യം ഒരുക്കുന്നതില്‍ പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എസ്പിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും പാചകക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്. എന്‍ഐഎയുടെ പ്രത്യേകസംഘമാണ് ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News