ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം; ഭിന്ന ലൈംഗികതയുള്ളവര്‍ക്ക് വേണ്ടത് സാമൂഹ്യ സമ്മതിയെന്നും പഠന കോണ്‍ഗ്രസ് രേഖ

തിരുവനന്തപുരം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് കേരള പഠന കോണ്‍ഗ്രസ് രേഖ. സ്ത്രീക്കും പുരുഷനുമിടയില്‍ നിരവധി ലിംഗ സ്വത്വങ്ങള്‍ ഉള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഉണ്ട്. അവരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രേഖയിലാണ് ആവശ്യം.

കേരളത്തില്‍ വ്യത്യസ്ത ലിംഗപദവി ഉള്ളവരുടെയും ഭിന്നലൈംഗികതക്കപ്പുറമുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെയും പ്രശ്‌നങ്ങള്‍ ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ ആവശ്യപ്പെടുവയാണ്. സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കത്തക്കവണ്ണം ഇവരുടെ എണ്ണം വലുതുമാണ്. കേരള സമൂഹത്തില്‍ ഒരു മേഖലയിലും അംഗീകാരം കിട്ടാത്തവരും ആട്ടിയോടിക്കപ്പെടുവരുമാണിവര്‍. മനുഷ്യര്‍ എനിലയില്‍ ലഭിക്കേണ്ടു അവകാശങ്ങളും അധികാരങ്ങളും ഇവര്‍ക്ക് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പഠന കോണ്‍ഗ്രസ് രേഖ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, ജോലി, പാര്‍പ്പിടം എിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാന മേഖലകളിലെല്ലാം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ അവഹേളിക്കപ്പെടുന്നു. ജീവിക്കാനായി ഇവരില്‍ ഏറെപ്പേരും കേരളം വിട്ടോടേണ്ട സാഹചര്യമാണ്. 2014ലെ സുപ്രീംകോടതി വിധിയും 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമവും ഇവര്‍ക്ക് തുല്യഅവകാശവും ക്ഷേമവും ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ സാമൂഹ്യസമ്മതി ഇനിയും ഇവരുടെ അവകാശങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പഠന കോണ്‍ഗ്രസ് രേഖയില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് സാധുവാക്കുകയും പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു. എങ്കിലും രണ്ടു കൂട്ടര്‍ക്കും അവകാശപ്പെടുന്ന ലൈഗിക ജീവിതവും നിഷേധിക്കപ്പെട്ടുവെന്നും പഠനകോണ്‍ഗ്രസ് രേഖയില്‍ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങലുടെ അവകാശങ്ങള്‍ക്കായി ദേശീയതലത്തില്‍ സിപിഐ(എം) അനുകൂല നിലപാടെടുത്തിരുന്നു.

10നു രാവിലെ 9.30നാണ് ലൈംഗികന്യൂനപക്ഷ ചര്‍ച്ചാ സെഷന്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും പഠനം നടത്തുകയും ചെയ്യു കേരളത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ ആണ് സെഷനില്‍ പങ്കെടുക്കുന്നത്. കെസി സന്തോഷ് കുമാര്‍, അഡ്വ അരവിന്ദ് നാരായണ്‍, ദീപ വാസുദേവന്‍, ശീതള്‍ ശ്യാം, ജിജോ കുര്യാക്കോസ്, അനില്‍ കവീശര്‍ കൃഷ്ണന്‍കുട്ടി, ശരത് ചേലൂര്‍, സുനില്‍ മോഹന്‍, സൂര്യ എന്നിവരാണ് പാനല്‍ അംഗങ്ങള്‍.

ഇതാദ്യമായാണ് പഠന കോണ്‍ഗ്രസ്സില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സെഷന്‍ സംഘടിപ്പിക്കുന്നത്. ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്താണ് നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്. എകെജി പഠന – ഗവേഷണ കേന്ദ്രമാണ് പഠന കോണ്‍ഗ്രസിന്റെ സംഘാടകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News