മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും; ഹര്‍ജിയില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതി

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുു. 5,015 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിഎസിന്റെ ആരോപണം.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും ദേശസാത്കൃത ബാങ്കുകകളില്‍ നിന്നുമായി 5,015 കോടിയോളം രൂപ വെള്ളാപ്പള്ളി നടേശന്‍ വായ്പയെടുത്തു. ഈ തുകയാണ് 15 ശതമാനം വരെ കൊള്ളപ്പലിശയ്ക്ക് വെള്ളാപ്പള്ളി പാവങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും എതിരെ കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News