അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പോരാട്ടത്തിന്റെ കാഹളമുയര്‍ത്തി ഇന്ന് വനിതാ പാര്‍ലമെന്റ്; 3000-ല്‍ അധികം സ്ത്രീകള്‍ പങ്കെടുക്കും

കൊച്ചി: സ്ത്രീ സമൂഹത്തിനെതിരെ നൂറ്റാണ്ടുകളായി തുടരുന്ന പ്രത്യക്ഷവും പരോക്ഷവുമായ അടിച്ചമര്‍ത്തലുകള്‍ക്കും പുതിയകാലത്തെ ചൂഷണങ്ങള്‍ക്കുമെതിരെ പോരാട്ടവും പ്രതിരോധവും ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായി വനിതാ പാര്‍ലമെന്റ് ഇന്ന് കൊച്ചിയില്‍. മൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയ സ്ത്രീ സാന്നിധ്യങ്ങളെ പാര്‍ലമെന്റില്‍ ആദരിക്കും.

സമൂഹത്തിന്റെ നാനാ തുറകളില്‍പെട്ട മൂവായിരത്തിലധികം സ്ത്രീകളാണ് പാര്‍ലമെന്റില്‍ പങ്കെടുക്കുക. സ്ത്രീയും വികസനവും, വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ, സ്ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍-നിയമങ്ങള്‍-മാധ്യമം, ആരോഗ്യം-സാമൂഹ്യക്ഷേമം-വിദ്യഭ്യാസം, തൊഴിലെടുക്കുന്ന സ്ത്രീകള്‍ തുടങ്ങി അഞ്ചു സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഭാവിലേക്കാവശ്യമായ ബദല്‍ നയവും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കെ ആര്‍ ഗൗരിയമ്മ, ഡോ.എം ലീലാവതി, മേഴ്‌സികുട്ടന്‍, കവിയൂര്‍ പൊന്നമ്മ, മേദിനി, നിലമ്പുര്‍ ഐഷ, ബീന കണ്ണന്‍, കാവ്യ മാധവന്‍, ഭാഗ്യലക്ഷമി, റിമ കല്ലിംഗല്‍ തുടങ്ങി നിരവധി പ്രമുഖര്‍ വനിത പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തും.

വര്‍ണവെറിയുടെ കൊടും ഭീകരതകളേറ്റുവാങ്ങേണ്ടി വന്ന മായാ അഞ്ജലുവിന്റെ പോരാട്ട ചരിത്രവും ജീവിതവും പ്രതിപാദിക്കുന്ന മായാ അഞ്ജലു ജീവിതത്തിന്റെ കറുത്ത പുസ്തകം എന്ന കൃതി ബൃന്ദ കാരാട്ട് പാര്‍ലമെന്റില്‍ പ്രകാശനം ചെയ്യും. വനിതാ പാര്‍ലമെന്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ചിത്രകാരികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും വനിതാ പാര്‍ലമെന്റ് പരിസരത്ത് നടക്കും. എകെജി-ഇഎംഎസ് പഠന ഗവേഷണ കേന്ദ്രങ്ങള്‍ സംയുക്തമായാണ് വനിതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംസി ജോസഫൈന്‍ ഉദ്ഘാടന സെഷനില്‍ അതിഥികളെ സ്വാഗതം ചെയ്യും. കെപിഎസി ലളിതയാണ് വനിതാ പാര്‍ലമെന്റിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്ത്രീ വിരുദ്ധ സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായ രേഖ കെ.കെ ഷൈലജ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News