വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും

ദില്ലി:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പരിസിഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡ് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും നല്‍കിയ മറുപടിയും ഇന്ന് കോടതി പരിഗണിക്കും. എല്ലാ പാരിസ്ഥിതിക അനുമതിയും നേടിയതിനു ശേഷമാണ് തുറമുഖ നിര്‍മാണം ആരംഭിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News