പത്താന്‍കോട്ട് ഭീകരാക്രമണം; ഗുര്‍ദാസ്പൂര്‍ എസ്പിയെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സംശയം; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നു പറയുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ ദേശീയ അന്വേഷണ ഏജന്‍സിക്കു സംശയം. സല്‍വീന്ദര്‍ സിംഗിനെയും പാചകക്കാരനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്പിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, എസ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതായി എന്‍ഐഎ അറിയിച്ചു. ഇതിനാലാണ് എസ്പിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. പാചകക്കാരന്‍ അടക്കം എസ്പിയുടെ സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യം കാണുന്നുണ്ട്.

ജനുവരി 1ന് നടന്ന സംഭവങ്ങളിലാണ് എന്‍ഐഎയ്ക്ക് സംശയമുള്ളത്. തട്ടിക്കൊണ്ടു പോകലിലെ ആദ്യസംഭവങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് എന്‍ഐഎ പറയുന്നു. പതിവായി പോകാത്ത വഴിയിലൂടെ എന്തിന് അന്നു പോയി എന്നതാണ് എന്‍ഐഎ വീണ്ടും എസ്പിയോട് ചോദിക്കുക. എന്തു കാരണം കൊണ്ടാണ് എസ്പിയെയും പാചകക്കാരനെയും വിട്ടയയ്ക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചതെന്നും എന്‍ഐഎ വീണ്ടും ചോദിക്കും. എസ്പിയെ സംശയിക്കുന്നതല്ലെന്നും സംഭവത്തെ കുറിച്ച് ആദ്യം വിവരം തന്നയാള്‍ എന്ന നിലയ്ക്കാണ് എസ്പിയെ ചോദ്യം ചെയ്യുന്നതെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. അന്ന് എന്താണു സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ എസ്പിക്ക് കഴിയും എന്നാണ് എന്‍ഐഎ കരുതുന്നത്.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മൂന്ന് കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20 അംഗ സംഘം പത്താന്‍കോട്ടില്‍ തമ്പടിച്ചിട്ടുമുണ്ട്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News