തുര്‍ക്കി തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടു മുങ്ങി 36 പേര്‍ മരിച്ചു; മരിച്ചവരില്‍ കുട്ടികളും

ഇസ്താംബുള്‍: തുര്‍ക്കി തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി 36 പേര്‍ മരിച്ചു. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ച 36 പേരുടെയും മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു. ഗ്രീസിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഏജിയന്‍ തീരത്താണ് ബോട്ടു മുങ്ങിയത്. പുതുവര്‍ഷം പിറന്ന ശേഷം ഏജിയന്‍ തീരത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ദുരന്തമാണ് ഇത്. എത്ര ബോട്ടുകള്‍ മുങ്ങി എന്നു വ്യക്തമല്ല.

29 പേരുടെ മൃതദേഹങ്ങള്‍ ടര്‍ക്കിഷ് ജെന്‍ഡര്‍മറൈനും ഏഴു മൃതദേഹങ്ങള്‍ കോസ്റ്റ്ഗാര്‍ഡുമാണ് കണ്ടെടുത്തത്. റബര്‍ ബോട്ടില്‍ ഗ്രീക്ക് തീരത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു ഡസന്‍ അഭയാര്‍ത്ഥികളാണ് മരിച്ചത്. തീരത്തടിഞ്ഞ രീതിയിലും ചിലത് കടലില്‍ ഒഴുകി നടക്കുന്ന രീതിയിലുമായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ ആറുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News