മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന്റെ ശിക്ഷ നേരത്തെ അവസാനിക്കും; ദത്ത് ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും; നല്ല നടപ്പിന് ശിക്ഷാകാലാവധി ഇളവു ചെയ്തു

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ഏര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നേരത്തെ ജയില്‍ മോചിതനാകും. ശിക്ഷാകാലാവധി ഇളവു ചെയ്തതിനെ തുടര്‍ന്ന് ഫെബ്രുവരി 27ന് ജയില്‍മോചിതനാകും. യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതി വിധിച്ച അഞ്ചുവര്‍ഷ കാലാവധി ഒക്ടോബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് ശിക്ഷാകാലാവധി തീരുന്നതിനും 114 ദിവസം മുമ്പ് സഞ്ജയ് ദത്ത് ജയില്‍മോചിതനാകും. ജയിലിലെ നല്ലനടപ്പു കണക്കിലെടുത്താണ് ശിക്ഷാകാലാവധി ഇളവു ചെയ്തത്.

ഫെബ്രുവരി 25ന് ജയില്‍ മോചിതനാകേണ്ടതായിരുന്നു സഞ്ജയ് ദത്ത്. എന്നാല്‍, പരോള്‍ കാലത്ത് അധികം ദിവസം പുറത്തിരുന്നതിനാല്‍ അതിന്റെ രണ്ടുദിവസത്തെ ശിക്ഷ കൂടി അനുഭവിച്ച ശേഷം ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രഞ്ജിത പാട്ടീല്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചതായാണ് സൂചന. പരോള്‍ കാലത്ത് ഹാജരാകാതിരുന്ന 15 ദിവസത്തെ തടവ് സഞ്ജയ് ദത്തിന് അനുഭവിക്കേണ്ടി വരില്ലെന്ന് രഞ്ജിത് പാട്ടീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവാണ് സുപ്രീംകോടതി സഞ്ജയ് ദത്തിന് വിധിച്ചിരുന്നത്. ഭീകരകുറ്റം ചുമത്തിയാണ് സഞ്ജയ് ദത്തിനെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നത്. അഞ്ചുവര്‍ഷത്തില്‍ 18 മാസം തടവു നേരത്തെ അനുഭവിച്ചിരുന്നതിനാല്‍ ശേഷിക്കുന്ന 42 മാസത്തെ തടവാണ് സഞ്ജയ് അനുഭവിക്കേണ്ടിയിരുന്നത്. 2013 മെയ് 16നാണ് സഞ്ജയ് ദത്ത് ജയിലിലായത്. ആദ്യം ആര്‍തര്‍ റോഡ് ജയിലില്‍ പ്രവേശിക്കപ്പെട്ട ദത്തിനെ പിന്നീട് ഏര്‍വാഡ ജയിലിലേക്ക് മാറ്റുകയായിരുന്നു. തടവിനിടെ പലതവണ ദത്തിന് പരോള്‍ അനുവദിക്കുകയും ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്തിരിക്കുകയോ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News