ഇന്‍സ്റ്റാഗ്രാമിന്റെ ആദ്യ ഫോട്ടോ എക്‌സിബിഷന്‍ ഇന്ത്യയില്‍

കൊല്‍ക്കത്ത: ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ആദ്യത്തെ ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയാണ് ആദ്യത്തെ ഫോട്ടോ എക്‌സിബിഷന് ഇന്‍സ്റ്റഗ്രാം വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുക. ബംഗാളിന്റെ വൈവിധ്യം ആഘോഷിക്കുക എന്നതാണ് എക്‌സിബിഷന്റെ തീം ആയി തെരഞ്ഞെടുത്തിട്ടുള്ളത്. കൊല്‍ക്കത്തയിലെ ഐസിസിആര്‍ ഗലറിയിലാണ് എക്‌സിബിഷന്‍ നടക്കുക.

കമ്യൂണിറ്റി ജനറേറ്റഡ് ഫോട്ടോസ് ആണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തുന്നത്. സാമുദായിക അടിസ്ഥാനത്തിലുള്ള ഫോട്ടോ എക്‌സിബിഷനില്‍ പശ്ചിമ ബംഗാളിലെ വ്യത്യസ്ത ഉത്സവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടും. ഒപ്പം ഇന്‍സ്റ്റഗ്രാം ലോക്കല്‍ കമ്മ്യൂണിറ്റികള്‍ എടുത്ത ബംഗാളിന്റെ വൈവിധ്യം ചിത്രങ്ങളിലൂടെ അവതരിപ്പിക്കും. സ്ഥലങ്ങള്‍, ആളുകള്‍, ഭക്ഷണം, വന്യജീവികള്‍, വാസ്തുശില്‍പം മുതലായവ ഫോട്ടോ എക്‌സിബിഷനില്‍ ഇടംപിടിക്കും.

ഇന്ന് ആളുകള്‍ ചിത്രങ്ങളിലൂടെ കഥയപറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. ഇന്‍സ്്റ്റ ഗ്രാമില്‍ വരുന്ന ഓരോ ഫോട്ടോയും ഓരോ കഥ പറയുന്നുണ്ട്. അവ സാംസ്‌കാരികവും ഭാഷാപരവുമായ വേലിക്കെട്ടുകളെ തകര്‍ക്കുന്നതായും ഇന്‍സ്റ്റഗ്രാം പറയുന്നു. നാളെയാണ് എക്‌സിബിഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News