ദില്ലി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണത്തിനു മുമ്പായി ഭീകരര്‍ പാകിസ്താനിലെ വ്യോമതാവളത്തില്‍ മോക് ഡ്രില്‍ നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതോടെ, പത്താന്‍ ആക്രമണത്തിന് പാക് സൈന്യത്തിന്റെ പിന്തുണയും സഹായവും ഉണ്ടായിരുന്നെന്നു വ്യക്തമാകുന്നതായാണ് ഏജന്‍സികളുടെ വിലയിരുത്തല്‍.
ജിഹാദി സംഘങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയതില്‍നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. സുരക്ഷാ വലയങ്ങള്‍ ഭേദിക്കാന്‍ ഭീകരര്‍ക്കു നിരവധി ദിവസം പാക് വ്യോമതാവളത്തില്‍ പരിശീലനം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പരിശീലനമാണ് കനത്ത സുരക്ഷാവലയം ഭേദിച്ചും ഭീകരര്‍ക്കു പത്താന്‍കോട്ട് വ്യോമതാവളത്തില്‍ എത്താന്‍ സഹായിച്ചതെന്നും വിലയിരുത്തുന്നു.
എകെ 47 നെ വികസിപ്പിച്ചു തയാറാക്കിയ അണ്ടര്‍ ബാരല്‍ ഗണ്‍, അത്യാധുനിക തോക്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പരിശീലനം. കഠിന പരിശീലനമാണ് നടത്തിയതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഈ തെളിവുകള്‍ കൈമാറാമെന്നു നരേന്ദ്രമാദി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ പാകിസ്താനി സുരക്ഷാ ഉപദേഷ്ടാവ് സസീര്‍ ഖാന്‍ ജന്‍ജുവയ്ക്കു നല്‍കിയതായാണ് വിവരം.
പത്താന്‍കോട്ട് ആക്രമണത്തിന് നേതൃത്വം നല്‍കിയ ബഹാവല്‍പുര്‍ ജയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിന്റെ നേതാക്കളായ മൗലാന അഷ്ഫാഖ്, ഹാജ് ഷഖ്പുര്‍ എന്നിവരുടെ വിവരങ്ങളും കൈമാറിയതില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം, എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നു വെളിപ്പെടുത്താന്‍ അജിത് ധോവല്‍ തയാറായില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post