മണിപ്പൂരിനെ സാന്ത്വനിപ്പിക്കാന്‍ ‘രാജാവ്’ പോകുന്നു; കിംഗ് ജോണ്‍സ് ഇന്ന് യാത്ര തിരിക്കും; സഹായവുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: നേപ്പാള്‍, ചെന്നൈ ദുരിതബാധിതര്‍ക്ക് സഹായഹസ്തുവായി ചെന്ന കിംഗ് ജോണ്‍സ് കാരുണ്യത്തിന്റെ കരുതലുമായി ഇനി മണിപ്പൂരിലേക്ക്. തുടര്‍ ചലനങ്ങളുടെ ഭീതിയില്‍ കഴിയുന്ന മണിപ്പൂര്‍ ജനതയ്ക്കുള്ള ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവയുടെ ശേഖരവുമായി കിംഗ് ജോണ്‍സ് ഇന്ന് യാത്ര തിരിക്കും.

സോഷ്യല്‍മീഡിയ വഴിയാണ് സാധനങ്ങള്‍ കിംഗ് ജോണ്‍സ് ശേഖരിക്കുന്നത്. രാഷ്ടീയപാര്‍ട്ടികള്‍, മതസംഘടനകള്‍, സന്നദ്ധസംഘടനകള്‍ ഇവരില്‍നിന്നൊന്നും കിംഗ് സഹായം ആവശ്യപ്പെടാറില്ല.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2000 ആളുകള്‍ തെരുവില്‍ കഴിയുന്നു. ഇംഫാലിലെ മാത്രം വിവരമാണിത് . ഗോത്ര ഗ്രാമങ്ങളിലേക്ക് ആര്‍ക്കും കടന്നു ചെല്ലാന്‍ സാധിക്കില്ല . മുന്‍കാല ശത്രുത ഉപേക്ഷിച്ചു മിലിട്ടറി ദുരിതാശ്വാസ സാധനങ്ങള്‍ ഗോത്രഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ വച്ച് മടങ്ങുന്നുണ്ട് .വല്ലാത്ത ഒരവസ്ഥയാണ് ,ആര്‍മിയെ റിബലുകള്‍ക്കും റിബലുകള്‍ക്കു ആര്‍മിയെയും , രിബലുകളെയും ആര്‍മിയെയും ജനങ്ങള്‍ക്കും പേടിയുള്ള നിഗൂഡമായ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്ത് മാനുഷികതയുടെ കരുതല്‍ മാത്രമേ ആവശ്യമുള്ളൂ …മണിപ്പൂരിന് ഒപ്പം നില്‍ക്കുക . ഇവരും ഇന്ത്യക്കാരാണ് …‘ കിംഗ് പറയുന്നു.

സോഷ്യല്‍മീഡിയ വഴിയും അടുത്ത സുഹൃത്തുകളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുമായി നേപ്പാളിലേക്കായിരുന്നു കിംഗിന്റെ ആദ്യയാത്ര. നേപ്പാള്‍ ദുരന്തത്തിന്റെ വ്യാപ്തി ഫേസ്ബുക്ക് വഴി കിംഗ് എല്ലാവരുമായി പങ്കുവച്ചിരുന്നു. രണ്ടാമത്തെ യാത്ര ചെന്നൈയിലേക്കായിരുന്നു.അന്നും ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കിംഗ് ജനങ്ങളിലെത്തിച്ചിരുന്നു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ , മണിപ്പൂര്‍ ഭൂകമ്പത്തെകുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളെക്കാള്‍ വലുതാണ്‌ അവിടുത്തെ …

Posted by King Jones on Monday, 4 January 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here